Posted On
date_range Updated On
date_range ചെന്നൈയിൽ വാട്ടർ ടാങ്കറിടിച്ച് മൂന്നു കോളജ് വിദ്യാർഥികൾ മരിച്ചു
ചെന്നൈ: അമിത വേഗത്തിൽ വന്ന ജലവിതരണ ടാങ്കർ പാഞ്ഞുകയറി മൂന്നു കോളജ് വിദ്യാർഥികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. അണ്ണാ സാലൈയിൽ ചെല്ലമ്മൽ വനിതാ കോളജ് വിദ്യാർഥികളാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കു ശേഷം കോളജിനു സമീപമാണ് അപകടം നടന്നത്. ടാങ്കർ ആൾകൂട്ടത്തിന് നേരെ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥികളായ ചിത്ര, ഗായത്രി, മൂന്നാം വർഷ ബി.കോം വിദ്യാർഥി അയിഷ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ റോയൽപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഡ്രൈവർ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.