Posted On
date_range Updated On
date_range മധ്യപ്രദേശിൽ വനിതാ എസ്.െഎയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
ഭോപാൽ: മധ്യപ്രദേശിലെ വിദിഷയിൽ വനിതാ സബ് ഇൻസ്പെക്ടറെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തോക്ക് ചൂണ്ടി നിർത്തി അസഭ്യം പറയുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സബ് ഇൻസ്പെക്ടർ നൽകിയ പരാതിയിൽ പൊലീസ് മൂന്നുപേരെയും അറസ്റ്റു ചെയ്തു. ഇവർക്കെതിരെ ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസേവകെൻറ കർത്തവ്യനിർവഹണത്തെ തടസപ്പെടുത്തൽ, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.