കോൺഗ്രസി​െൻറ പ്രതിഷേധ റാലിക്ക്​ നാലര വയസുകാരി; മൂന്നു പേരെ അറസ്​റ്റ്​ ചെയ്​തു

ഗുവാഹത്തി: അസ്സമിലെ ലക്കിംപൂരിൽ ഇന്ധന വില വർധനവി​െനതി​െര കോൺഗ്രസി​​​െൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തിയതിന്​ മൂന്ന്​ പേർ അറസ്​റ്റിൽ. ജൂൺ ആറിനാണ്​ കോൺഗ്രസി​​​െൻറ പ്രതിഷേധം അരങ്ങേറിയത്​. ഇന്ധന വില വർധിക്കുന്നു, ബി.ജെ.പി സർക്കാർ വാഗ്​ദാനങ്ങൾ പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 

പ്രതിഷേധത്തിനിടെ കഠിനമായ ചൂടിൽ കവുങ്ങിൻ ​േപാളയിൽ ഇരുത്തി നാലര വയസുകാരിയെ റോഡിലൂടെ പ്രതിഷേധക്കാർക്കൊപ്പം വലിച്ചുകൊണ്ടുപോയി എന്ന കുറ്റത്തിനാണ്​ മൂന്ന്​ പേരെ അറസ്​റ്റ്​ ചെയ്​തത്​.  കുട്ടിയുടെ മാതാവ്​, പ്രദേശിക കോൺഗ്രസ്​ അംഗമായ ജിതുമണി ദാസ്​, പ്രാദേശിക മാധ്യമ പ്രവർത്തകൻ കുമുദ്​ ബറുവ എന്നിവ​െരയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

കുട്ടികളെ സംരക്ഷിക്കാത്തതിന്​ ജുവനൈൽ ജസ്​റ്റിസ്​ നിയമ പ്രകാരമാണ്​ കേ​െസടുത്തത്​. അസം ബാലാവകാശ കമീഷ​​​െൻറ നിർദേശപ്രകാരമാണ്​ പൊലീസ്​ നടപടി. സംഭവം നടന്നതിന്​ പിന്നാലെ തന്നെ പൊലീസ്​ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയുടെ മാതാവിനെയും, പോളയിലിരുത്തി വലിച്ച ആൺകുട്ടിയെയും, കുട്ടിയുടെ പേര്​ വെളിപ്പെടുത്തിയ മാധ്യമപ്രവർത്തകനെയുമാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു.  മൂന്നുപേരും നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്​.

Tags:    
News Summary - Three arrested in Assam for allegedly using a minor girl in Protest - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.