ഭീഷണിക്കത്ത്: രാജീവ്​ ധവാന്‍റെ പരാതി സുപ്രീംകോടതി സ്വീകരിച്ചു

ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിൽ വഖഫ്​ ബോർഡിന്​ വേണ്ടി ഹാജരാവുന്ന അഭിഭാഷകൻ രാജീവ്​ ധവാനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി പരാതി സ്വീകരിച്ചു. അഭിഭാഷകൻ രാജീവ്​ ധവാന്‍റെ പരാതി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

അയോധ്യ ഭൂമിതർക്ക കേസിൽ ഹാജരാവുന്ന അഭിഭാഷകൻ രാജീവ്​ ധവാന്​ 88 വയസുള്ള ചെന്നൈയിലെ പ്രൊഫസറാണ്​ ഭീഷണിക്കത്തയച്ചത്​. ആഗസ്​റ്റ്​ 14ന്​ എൻ. ഷൺമുഖം എന്ന്​ പേരുള്ളയാളിൽ നിന്നും സഞ്ജയ്​ കലാൽ ബജ്​രംഗി എന്നയാളിൽ നിന്നും ഭീഷണിയുണ്ടായെന്ന്​ രാജീവ്​ ധവാൻ പറഞ്ഞു. ഇതിനെതിരെയാണ് രാജീവ്​ ധവാൻ സുപ്രീംകോടതിയെ സമീപിച്ചത്.

1941 മുതൽ 50 ലക്ഷം തവണയെങ്കിലും ഞാൻ ഗായത്രി മന്ത്രം ജപിച്ചിട്ടുണ്ടാവും. 27,000 തവണയെങ്കിലും ഭഗവദ്​ ഗീത വായിച്ചിട്ടുണ്ടാവും. ആ നാവ്​ കൊണ്​ നിങ്ങളെ ഞാൻ ശപിക്കുന്നു. നിങ്ങൾ ചെയ്​ത തെറ്റിനുള്ള ശിക്ഷ ലഭിക്കും. നിങ്ങളുടെ കാഴ്​ച ശക്​തിയും കേൾവിശക്​തിയും ഇല്ലാതാവും. നിങ്ങളുടെ കുടുംബവും എന്‍റെ ശാപത്താൽ നശിച്ച്​ പോകുമെന്ന്​ പ്രൊഫസറായ ഷൺമുഖം എഴുതിയ ഭീഷണിക്കത്തിൽ വ്യക്​തമാക്കുന്നു.

Tags:    
News Summary - Threat: Rajeev Dhavan Petition Accepted Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.