ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ബംഗളൂരുവിൽ വി ദ്യാർഥികൾ നടത്തിയ പ്രതിഷേധ സമരത്തിനെതിരെ രണ്ട് യുവാക്കളുടെ ഭീഷണി. ഡൽഹി ജാമിഅ യിലെ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത സംഭവം ബംഗളൂരു വിലും ആവർത്തിക്കുമെന്നാണ് ഭീഷണി.
ബംഗളൂരു മൗര്യ സർക്കിളിൽ കഴിഞ്ഞ ദിവസം രാത്രി ന ടന്ന പ്രതിഷേധത്തിനിെടയാണ് സംഭവം. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഹൈഗ്രൗണ്ട് പൊലീസെത്തി രണ്ട് യുവാക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവർക്കുമെതിരെ പരാതി നൽകിയിട്ടില്ലെന്ന് സമരക്കാർ അറിയിച്ചു.
കഴിഞ്ഞദിവസം നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാർഥികളാണ് ജാമിഅ വെടിവെപ്പ് സംഭവത്തിൽ പ്രതിഷേധിച്ചും പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയും മൗര്യ സർക്കിളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാത്രി 7.30ഒാടെയാണ് പ്രതിഷേധം ആരംഭിച്ചത്. രാത്രി 11ഒാടെ പ്രതിഷേധക്കാരുെട അടുത്തെത്തിയ രണ്ട് യുവാക്കൾ സി.എ.എ അനുകൂല മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുകയായിരുന്നു. ജാമിഅയിൽ നടന്നതുപോലെ നിങ്ങളെയും വെടിവെക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നതായി സമരക്കാർ പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് പിന്നീട് രക്ഷെപ്പടാൻ ശ്രമിച്ച യുവാക്കളെ പ്രതിഷേധക്കാരും പൊലീസും ചേർന്ന് പിടികൂടി. പിന്നീട് ഇവർ പ്രതിഷേധക്കാരോട് മാപ്പുചോദിച്ചു.
തങ്ങൾ ബാങ്ക് ജീവനക്കാരാണെന്നും പൊലീസ് കേെസടുത്താൽ ജോലിയെ ബാധിക്കുമെന്നും അതിനാൽ പരാതി നൽകരുതെന്നും അഭ്യർഥിച്ചു. ക്ഷമാപണം സ്വീകരിച്ച പ്രതിഷേധക്കാർ പരാതി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.