ഗുവാഹതി: അർഹരായ നിരവധി പേർക്ക് അസമിൽ ആധാർ കാർഡ് ലഭിക്കാത്ത പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് 2019 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച പൗരത്വപ്പട്ടികയുടെ അന്തിമ കരടിൽ 19 ലക്ഷം പേരിലധികമാണ് പുറത്തായത്. ഇവരുടെ ബയോമെട്രിക് വിവരങ്ങൾ േബ്ലാക്ക് ചെയ്തിരിക്കുകയാണ്. ഇവർക്കാണ് ആധാർ കാർഡ് ലഭിക്കാൻ പ്രയാസം നേരിടുന്നത്.
ഇതുമൂലം പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് സംസ്ഥാന പൊതുഭരണ മന്ത്രി രഞ്ജിത് കുമാർ ദാസ് നിയമസഭയെ അറിയിച്ചു.
പട്ടികയിൽ നിന്ന് പുറത്തായവരെ നിലവിൽ വിദേശികളായാണ് പരിഗണിക്കുന്നത്. വിഷയം രണ്ടു തവണ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.