മദ്യപിക്കുന്നവർ ഇന്ത്യക്കാരല്ല, മഹാപാപികളാണെന്ന് നിതീഷ് കുമാർ

പട്ന: ബീഹാറിലെ ആവർത്തിച്ചുള്ള വി‍‍ഷമദ്യദുരന്തങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിക്കുന്നവർ "മഹാപാപി"കളാണെന്നും വിഷ മദ്യം കഴിച്ച് മരിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാരിന് ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാലാണ് ബീഹാറിൽ വി‍‍ഷമദ്യദുരന്തങ്ങൾ തുടരുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി പോലും മദ്യപാനത്തെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ മഹാപാപികളാണെന്നും നീതീഷ് പറഞ്ഞു. മദ്യപാനികളെ ഇന്ത്യക്കാരായി താന്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യപാനം ആരോഗ്യത്തിന് ദോഷകരമാണെന്ന് അറിഞ്ഞിട്ടും ആളുകൾ മദ്യം കഴിക്കുന്നുണ്ടെന്നും അതിനാൽ, അനന്തരഫലങ്ങൾക്ക് ഉത്തരവാദി അവരാണെന്നും സംസ്ഥാന സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിൽ 2021ലെ അവസാന ആറ് മാസത്തിനിടയിൽ നടന്ന വി‍‍ഷമദ്യദുരന്തങ്ങളിൽ60 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാറിനെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. മദ്യനിരോധന നിയമം കടലാസിൽ മാത്രമായി തുടരുന്നതാണ് ദുരന്തങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

Tags:    
News Summary - "Those Who Drink Aren't Indians, They Are Mahapaapi": Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.