ഗുവാഹത്തി: തേസ്പൂർ സർവകലാശാലയിലെ വി.സി. ശംഭുനാഥ് സിങ്ങിനെതിരായ വിദ്യാർഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധം ശക്തമായി. സാമ്പത്തിക ക്രമക്കേടുകള്‍, ദീര്‍ഘകാലമായുള്ള അവധി, ഭരണ സ്തംഭനം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് വി.സിക്കെതിരെ വിദ്യാർഥികളും സര്‍വകലാശാല ജീവനക്കാരും കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം മുതല്‍ പ്രതിഷേധത്തിലാണ്. അസമിലെ രണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നാണ് തേസ്പൂര്‍ സര്‍വകലാശാല.
പ്രശ്നം അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ പ്രതിഷേധക്കാർ തടയുകയും ചർച്ചകൾക്ക് ശേഷവും തൃപ്തരാകാത്ത വിദ്യാർഥികൾ സമരം തുടരുകയും ചെയ്തു. വി.സി. നിയമിച്ച പ്രോ വി.സി. പ്രതിഷേധം കാരണം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു.
യു.ജി.സി ആക്ടിങ് ചെയര്‍ പേഴ്‌സണും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ക്യാമ്പസില്‍ എത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉന്നതതല സംഘം സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.