തോക്കി​െൻറ ഭാഷ വിശ്വസിക്കുന്നവർക്ക്​ അതേ നാണയത്തിൽ മറുപടി- യോഗി

ന്യൂഡൽഹി: തോക്കി​​െൻറ ഭാഷ വിശ്വസിക്കുന്നവർക്ക്​ തോക്ക്​ കൊണ്ട്​ തന്നെ മറുപടി നൽകുമെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. യു.പിയിൽ അടുത്ത കാലത്ത്​ നടന്ന ഏറ്റുമുട്ടൽ കൊലകളെ സംബന്ധിച്ച്​ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ നിലപാട്​ വ്യക്​തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്​. 

എല്ലാവർക്കും സംരക്ഷണം നൽകുകയാണ്​ സർക്കാറി​​െൻറ ചുമതല. എന്നാൽ, സമൂഹത്തി​​െൻറ സമാധാനത്തിന്​ വിഘാതമാവുന്ന തോക്കുകളുടെ ഭാഷയിൽ വിശ്വസിക്കുന്നവർക്ക്​ ​അതേ നാണയത്തിൽ മറുപടി നൽകുമെന്ന്​ ആദിത്യനാഥ്​  പറഞ്ഞു. 

കഴിഞ്ഞ കുറേ വർഷങ്ങളായി യു.പി ഭരിച്ചവർ വോട്ട്​ ബാങ്ക്​ രാഷ്​ട്രീയമാണ്​ സംസ്ഥാനത്ത്​ നടപ്പിലാക്കിയതെന്നും സമാജ്​വാദി പാർട്ടി ഉൾപ്പടെയുള്ളവർ ഇതി​​െൻറ വക്​താക്കളായിരുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.

Tags:    
News Summary - Those who Believe in Language of Gun, Should be Answered in Same Way: Yogi Adityanath-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.