ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറിക്കെതിരായ പ്രക്ഷോഭ ത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 13 പേരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിച്ച 12 പേരും തലക്കും നെഞ്ചിനും വെടിയേറ്റ് മരി ച്ചതായാണ് റിപ്പോർട്ട്. മേയ് 22ന് നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെ ടിവെപ്പ് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു.
നിരവധി പേർക്ക് പിന്നിൽനിന്നാണ് വെടിയേറ്റത്. തലയുടെ വശങ്ങളിൽ വെടിയുണ്ടകൾ തുളച്ചുകയറിയാണ് രണ്ടുപേർ മരിച്ചത്. മരിച്ചവരിൽ ഏറ്റവും പ്രായംകുറഞ്ഞ ജെ. സ്നോലിൻ എന്ന പെൺകുട്ടിയുടെ തലക്കുപിന്നിൽ തുളച്ചുകയറിയ വെടിയുണ്ട വായിലൂടെയാണ് പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂനിഫോം ധരിക്കാത്ത ചിലർ പൊലീസ് വാനിന് മുകളിൽ കയറി നിറയൊഴിച്ച ചിത്രം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെച്ചൊല്ലിയും വെടിവെപ്പ് മാർഗനിർദേശങ്ങളെ ചൊല്ലിയും പരാതികളുയർന്നിരുന്നു. രാജ്യാന്തര വാർത്ത ഏജൻസി പുറത്തുവിട്ട ഇൗ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പേക്ഷ, ജില്ല ഭരണകൂടമോ തമിഴ്നാട് പൊലീസോ സ്ഥിരീകരിച്ചിട്ടില്ല. ഏഴുമാസമായിട്ടും അധികൃതർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല.
സമരത്തിെൻറ 100ാം ദിവസത്തിൽ നടന്ന തൂത്തുക്കുടി കലക്ടറേറ്റ് മാർച്ചാണ് അക്രമാസക്തമായത്. ചില തീവ്രവാദ ഗ്രൂപ്പുകൾ നുഴഞ്ഞുകയറി പ്രശ്നം വഷളാക്കിെയന്നാണ് അണ്ണാ ഡി.എം.കെ സർക്കാറിെൻറ നിലപാട്. സ്റ്റെർലൈറ്റ് മൂന്നാഴ്ചക്കകം തുറക്കാൻ കഴിഞ്ഞദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചെങ്കിലും ജനുവരി 21വരെ തൽസ്ഥിതി തുടരാൻ മദ്രാസ് ഹൈകോടതി മധുര ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. അതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.