തൂത്തുക്കുടി വെടിവെപ്പ്​:  സാഹചര്യം വ്യക്തമാക്കണമെന്ന്​  മദ്രാസ്​ ഹൈകോടതി

ചെന്നൈ: തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ കമ്പനിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ പൊലീസ്​ വെടിവെപ്പിലേക്ക്​ നയിച്ച സാഹചര്യം വ്യക്തമാക്കണമെന്ന്​ തമിഴ്​നാട്​ സർക്കാറി​നോട്​ മദ്രാസ്​ ഹൈകോടതിയുടെ മധുര ബെഞ്ച്​ ആവശ്യപ്പെട്ടു. ഇതുമായ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാനാവശ്യപ്പെട്ട കോടതി ജൂൺ ആറിലേക്ക്​ കേസ്​ മാറ്റിവെച്ചു.

മധുര അഡ്വ. മുത്തുഅമുതനാഥൻ, തൂത്തുക്കുടി കന്തകുമാർ എന്നിവരാണ്​ തമിഴ്​നാട്​ ഡി.ജി.പി ഉൾപ്പടെയുള്ള ഉദ്യോഗസ്​ഥരുടെ പേരിൽ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്നും കേസന്വേഷണത്തിന്​ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്​ ഹരജി സമർപ്പിച്ചത്​. വെള്ളിയാഴ്​ച ജസ്​റ്റിസുമാരായ എം.വി. മുരളീധരൻ, ടി. കൃഷ്​ണവള്ളി എന്നിവർ ഹരജി പരിഗണിച്ചു. 

തമിഴ്​നാട്​ സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ്​ ജനറൽ ചെല്ലപാണ്ഡ്യൻ തമിഴ്​നാട്​ സർക്കാർ റിട്ട. ജസ്​റ്റീസി​​​െൻറ നേതൃത്വത്തിൽ ഏകാംഗ കമീഷനെ നിയോഗിച്ചതായി അറിയിച്ചു.  

നിബന്ധനകൾ പാലിച്ചിട്ടാണോ​ പൊലീസ്​ വെടിവെപ്പ്​  നടത്തിയതെന്ന്​ കോടതി ആരാഞ്ഞു. ഇക്കാര്യം സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തുമെന്നായിരുന്നു അഡീഷനൽ അഡ്വക്കറ്റ്​ ജനറൽ ​അറിയിച്ചത്​. എന്നാലിത്​ കോടതി അംഗീകരിച്ചില്ല. മേയ്​ 22നാണ്​ തൂത്തുക്കുടിയിൽ നടന്ന പൊലീസ്​ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടത്​. 

Tags:    
News Summary - Thoothukudi Firing for What Cause, Madras High Court - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.