'ഇൗ മരണങ്ങൾ​ നിങ്ങൾ കാരണമാണ്​'; ഓക്​സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ മരണനിരക്ക്​ ഉയരുന്നതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഓക്​സിജൻ ക്ഷാമം മൂലവും ഐ.സി.യു കിടക്കകൾ ഇല്ലാത്തതിനാലും ആളുകൾ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്ന്​ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മാത്രം 2263 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.​ 'കൊറോണ ശരീരത്തിൽ ഓക്​സിജൻ അളവ്​ കുറക്കും. കൂടാതെ ഓക്​സിജൻ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും ധാരാളം മരണങ്ങൾക്ക്​ കാരണമാകും. േകന്ദ്രസർക്കാർ... ഇത്​ നിങ്ങൾ കാരണമാണ്​' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രാജ്യതലസ്​ഥാനത്തുൾപ്പെടെ നിരവധി ആശുപത്രികളാണ്​ ഓക്​സിജൻ അഭാവവും ഐ.സി.യു കിടക്കകളും മരുന്നുകളും ഇല്ലാതെ ദുരന്തഭൂമിയാകുന്നത്​. നിരവധിപേർക്കാണ്​ ഓക്​സിജൻ ലഭിക്കാതെ ജീവൻ നഷ്​ടമായത്​.

ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25 പേരാണ്​ മരിച്ചത്​. രണ്ട്​ മണിക്കൂർ മാത്രം ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളതെന്നും ഓക്​സിജൻ ക്ഷാമം 60 രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. 


Tags:    
News Summary - This Is On You Rahul Gandhi Slams Centre Over Oxygen Crisis, Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.