കേന്ദ്ര സർക്കാർ റാങ്കിങ്: ജീവിക്കാൻ ഏറ്റവും നല്ല നഗരം 'നമ്മ ഊരു ബംഗളൂരു'

ബംഗളൂരു: രാജ്യത്തെ ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല നഗരത്തിെൻറ പട്ടികയിൽ ബംഗളൂരു ഒന്നാമത്. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം തയാറാക്കിയ 2020ലെ സുഗമജീവിത സൂചികയിലാണ് (ഈസ് ഒാഫ് ലിവിങ് ഇൻഡ്ക്സ്-2020) പുണെയെ നേരിയ വ്യത്യാസത്തിൽ മറികടന്ന് ബംഗളൂരു ഒന്നാം റാങ്ക് നേടിയത്.

പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ളതും പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ളതുമായി 111 നഗരങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇതിൽ പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള 49 നഗരങ്ങളിൽനിന്നാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന നഗരമെന്ന നേട്ടത്തിന് ബംഗളൂരു അർഹമായത്.

ഉദ്യാന നഗരമായ ബംഗളൂരു റാങ്കിങ്ങിൽ 66.70 പോയൻറ് നേടിയപ്പോൾ 66.27 പോയൻറുമായി പുണെ രണ്ടാം സ്ഥാനം നേടി. അഹ്​മദാബാദ് (64.87), ചെന്നൈ (62.61) എന്നീ നഗരങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനം നേടിയത്. ജീവിത നിലവാരം, സാമ്പത്തിക ഭദ്രത, സുസ്ഥിരത തുടങ്ങിയ 14 സൂചികകളുടെ അടിസ്ഥാനത്തിലും പൗരന്മാരുടെ അഭിപ്രായ സർവേയിലൂടെയുമാണ് റാങ്കിങ് തയാറാക്കുന്നത്. സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ, വഡോദര, ഇന്ദോർ, ഗ്രേറ്റർ മുബൈ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു നഗരങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ 13ാം സ്ഥാനത്താണ്. ശ്രീനഗറാണ് ഏറ്റവും പിന്നിൽ.

വ്യാഴാഴ്ചയാണ് കേന്ദ്ര പാർപ്പിട നഗര മന്ത്രാലയം 2020ലെ ഈസ് ഒാഫ് ലിവിങ് ഇൻഡെക്സും മുനിസിപ്പൽ പെർഫോമൻസ് ഇൻഡക്സും പുറത്തുവിട്ടത്. പത്തു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലെ മുനിസിപ്പൽ പെർഫോമൻസ് ഇൻഡ്ക്സിൽ 31ാം സ്ഥാനത്താണ് ബംഗളൂരു. ഇതിൽ ഇൻഡോറിനാണ് ഒന്നാം സ്ഥാനം. നഗരഭരണ നിർവഹണം, നഗരാസൂത്രണം, പൊതുജന സേവനം, റോഡുകളുടെ നിലവാരം തുടങ്ങിയവയാണ് മുനിസിപ്പൽ പെർഫോമൻസ് ഇൻഡ്ക്സിന് മാനദണ്ഡമാക്കിയത്. പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ഈസ് ഒാഫ് ലിവിങ് ഇൻഡ്ക്സിൽ ഷിംലയാണ് ഒന്നാമത്. ഭുവനേശ്വർ രണ്ടാം സ്ഥാനത്തും സിൽവാസ മൂന്നാം സ്ഥാനത്തുമാണ്. ഇതിൽ കർണാടകയിലെ ദാവൻഗരെ ഒമ്പതാം സ്ഥാനം നേടി. മുസാഫർപുറാണ് ഏറ്റവും പിന്നിൽ. പത്തു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ളിടങ്ങളിലെ മുനിസിപ്പൽ പെർഫോമൻസ് ഇൻഡ്ക്സിൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലാണ് ഒന്നാമത്.

Tags:    
News Summary - This City Ranked "Most Livable" In Government's 'Ease Of Living Index'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.