മേഘാലയ ഖനിയപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 210 അ ടി താഴ്​ചയിൽ നിന്നാണ്​ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്​. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താ ന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു ന ടത്തിയ തെരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തു നിന്ന് തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം എത്രയും വേ ഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഖനിയിൽ 60 അടിക്കും 210 അടിക്കും ഇടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നാവികസേന വക്താവ്​ ട്വിറ്ററിൽ കുറിച്ചു .

ഖനിയില്‍ കുടുങ്ങിയവരുടെ മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു വരികയായിരുന്നു. 32 ദിവസങ്ങൾക്ക്​ ശേഷമാണ്​ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്​. 2018 ഡിസംബര്‍ 13നാണ്​ ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിൽ ജോലിക്കിറങ്ങിയ 15 തൊഴിലാളികൾ അതിനുള്ളിൽ അകപ്പെട്ടത്​.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഒഡീഷ ഫയർ സർവീസ്​, കോൾ ഇന്ത്യ, പ്രൈവറ്റ്​ പമ്പ്​ കമ്പനിയായ കിർലോസ്​കർ തുടങ്ങിയവരാണ്​ രക്ഷാപ്രവർത്തനത്തിന്​ സഹായമായത്​. കൂടാതെ നാഷണൽ ജോഗ്രഫിക്കൽ റിസറച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​, നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹൈട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെയും സഹായം സർക്കാർ ഉറപ്പുവരുത്തിയിരുന്നു.

ഖനിയിൽ കാണാതായവരിൽ മൂന്നു പേർ മാത്രമാണ്​ മേഘാലയക്കാർ. 10 പേർ അസം സ്വദേശികളാണ്​. 2014ൽ ദേശീയ ഹരിത ​െട്രെബ്യൂണൽ മേഘാലയയിൽ കൽക്കരി ഖനനം നിരോധിച്ചിരുന്നു. അനധികൃത ഖനനമാണ്​ ഇവിടെ നടന്നിരുന്നത്​.

ഇടിഞു വീണ ഖനിയിലേക്ക്​ സമീപത്തെ നദിയിൽ നിന്ന്​ വെള്ളം കുത്തി ഒഴുകുകയായിരുന്നു. മണ്ണും ചളിയും നിറഞ്ഞവെള്ളവും ഖനിയിലെ പൊടിയും മൂലം കാഴ്​ച വ്യക്​തമാകാത്തതിനാൽ ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. നിരവധി അറകളുള്ള ഖനിയുടെ പ്ലാനും ലഭ്യമല്ലാതിരുന്നതും തൊഴിലാളിക​െള ജീവനോടെ വീണ്ടെടുക്കുന്നതിന്​ തടസമായി.

തൊഴിലാളികളുടെ രക്ഷാപ്രവർത്തനം വൈകുന്നത് സുപ്രീംകോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - Thirty Two Days Later, One Out of 15 Miners Trapped in Meghalaya Mine Spotted- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.