രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 195; ആന്ധ്രയിലും ഉത്തരാഖണ്ഡിലും പുതിയ കേസ്​ കൂടി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. ആന്ധ്രയിൽ ഒരാൾക്കും ഉത്തരാഖണ്ഡിൽ രണ്ടുപേർക്കുമാണ്​ പുത ുതായി കോവിഡ്​ ബാധ ക​ണ്ടെത്തിയത്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവുമധികം പേർക്ക്​ രോഗബാധ കണ്ടെത്തിയത്​. 49 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.

രാജ്യത്ത്​ ഇതുവരെ നാലുമരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. വ്യാഴാഴ്​ച പുതുതായി 20ഓളം പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഛത്തീസ്​ഗഡിലും ഛണ്ഡീഗഡിലും ആദ്യമായി രോഗബാധ സ്​ഥിരീകരിച്ചു.

ആന്ധ്രയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. മാർച്ച്​ 12ന്​ സൗദി അറേബ്യയിൽനിന്നും വിശാഖപട്ടണത്ത്​ എത്തിയായാൾക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്.

ഉത്തരാഖണ്ഡിൽ രണ്ടു ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ (ഐ.എഫ്​.എസ്​) ട്രെയിനികൾക്കാണ്​ രോഗബാധ​. ഇന്ദിര ഗാന്ധി നാഷനൽ ഫോറസ്​റ്റ്​ അക്കാദമിയിലെ രണ്ടുപേർക്കാണ്​ രോഗബാധയെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യ വിഭാഗം അറിയിച്ചു.

കോവിഡ്​ ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അതിർത്തികളെല്ലാം അടച്ചിട്ടു. മിക്ക റെയിൽ-വിമാന ഗതഗതവും റദ്ദാക്കി. പഞ്ചാബിൽ ഒരു മരണം സ്​ഥിരീകരിച്ചതോടെ അവിടത്തെ പൊതുഗതാഗതം പൂർണമായും റദ്ദാക്കി.

Tags:    
News Summary - Third positive case from Andhra, India count crosses 190 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.