ചണ്ഡിഗഢ്: ഹരിയാനയിലെ ജിന്ദ് ജില്ലയിലെ മുഴുവൻ കോവിഡ് വാക്സിനും മോഷണം പോയി. പി.പി സെന്‍റർ ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്നാണ് 1710 ഡോസ് കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ മോഷ്ടിച്ചത്. ഇതോടെ ജില്ലയിൽ വിതരണത്തിനായി വാക്സിൻ ഇല്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.
എന്നാൽ, സ്റ്റോർ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ കള്ളൻമാർ എടുത്തിട്ടില്ല. ഇതോടെ വാക്സിൻ മോഷണം ലക്ഷ്യമിട്ട് തന്നെയാണ് കള്ളൻമാർ എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്റ്റോർ റൂമിന് സമീപം അധികൃതർ സി.സി.ടി.വി സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല.
കോവിഡ് വാക്സിൻ പാഴാക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഹരിയാനുള്ളത്. പഞ്ചാബാണ് മൂന്നാമത്. ഈ മോശം കണക്കുകൾ നില നിൽക്കുേമ്പാൾ തന്നെയാണ് ഹരിയാനയിൽ കോവിഡ് വാക്സിൻ മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.