കർഷകസമരം: വിദേശികൾക്ക്​ കാര്യമായ അറിവില്ലെന്ന്​ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ​െഗ്രറ്റ തുൻബർഗ്​ പങ്കുവെച്ച ടൂൾകിറ്റിൽ നിന്ന്​ റിപബ്ലിക്​ ദിനത്തിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷങ്ങളെ കുറിച്ച്​ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞുവെന്ന്​ വിദേശകാര്യമന്ത്രി എസ്​.ജയശങ്കർ. ഇക്കാര്യത്തിൽ ഡൽഹി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്​. വൈകാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നും ജയശങ്കർ പറഞ്ഞു.

കർഷകസമരത്തെ കുറിച്ച്​ സെലിബ്രിറ്റികൾ നടത്തുന്ന പ്രസ്​താവനകളിൽ വിദേശകാര്യമന്ത്രാലയം മറുപടി നൽകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമരത്തെ കുറിച്ച്​ അറിവില്ലാതെയാണ്​ സെലി​ബ്രിറ്റികളുടെ പ്രസ്​താവനയെന്നും അതിനാലാണ്​ മറുപടിയെന്നുമാണ്​ ജയശങ്കറിന്‍റെ വിശദീകരണം.

കഴിഞ്ഞ ദിവസം കർഷകസമരത്തിന്​ പിന്തുണ നൽകിയുള്ള ട്വീറ്റിനൊപ്പം ടൂൾകിറ്റും ഗ്രേറ്റ തുൻബർഗ്​ പങ്കുവെച്ചിരുന്നു. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ എങ്ങനെ പിന്തുണക്കാമെന്ന്​ ആളുകളെ ഉപദേശിക്കുന്ന ടൂൾകിറ്റാണ്​ ഗ്രേറ്റ പങ്കുവെച്ചത്​.

Tags:    
News Summary - "They Obviously Didn't Know Much": Minister On Foreign Tweets On Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.