മോദിക്ക്​ മുമ്പ്​ ഇന്ത്യക്ക്​ അന്താരാഷ്​ട്ര ബഹുമാനം ലഭിച്ചിരുന്നില്ല -യോഗി ആദിത്യനാഥ്​

ലഖ്​നോ: ഇന്ത്യയുടെ യശസ്സ്​ ഉയർത്തിയത്​ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണെന്നും അതിനുമുമ്പ്​ അന്താരാഷട്ര വേദികളിൽ ഇന്ത്യക്ക്​ ഒരു ബഹുമാനവും ലഭിച്ചിരുന്നില്ലെന്നും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മോദിസർക്കാറിന്‍റെ ഏഴാംവാർഷികാഘോഷത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു​േമ്പാൾ ഉള്ളുപൊള്ളയായതും ആഭ്യന്തരപ്രശ്​നങ്ങൾ നിറഞ്ഞതുമായ ഒരു രാജ്യമാണ്​ മോദിക്ക്​ ലഭിച്ചത്​. തീവ്രവാദം, വിഘടനവാദം, അഴിമതി എന്നിവ അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. ജാതിയു​ടെ പേരിലുള്ള അക്രമവും കലാപവും രാജ്യത്ത് സാധാരണ സംഭവങ്ങളായിരുന്നു. വികസനം കുറച്ച് ആളുകളിൽ മാത്രം ഒതുങ്ങി. രാജ്യത്ത് അരാജകത്വം നടമാടി. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയോട് ഒരു ബഹുമാനവും ഉണ്ടായിരുന്നില്ല. എന്നാൽ, മോദിയുടെ കീഴിൽ എല്ലാ പദ്ധതികളുടെയും നേട്ടങ്ങൾ എല്ലാവർക്കും ലഭിച്ചു. പൗരന്മാർക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നൽകി. അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകൾ, റെയിൽ‌വേ, വിമാനത്താവളങ്ങൾ എല്ലാം വികസിപ്പിച്ചു. ഹവായ് ചെരുപ്പ്​ ധരിക്കുന്നവരെ വരെ വിമാനത്തിൽ കയറാൻ പ്രാപ്​തനാക്കിയത്​ മോദിയാണ്​'' - യോഗി പറഞ്ഞു.

55 വർഷം രാജ്യം ഭരിച്ചവർ രാജ്യത്തിന് ഒരു എയിംസ് നൽകിയപ്പോൾ മോദി 22 പുതിയ എയിംസ് രാജ്യത്തിന് നൽകിയതയും യോഗി അവകാശശപ്പട്ടു. കുടിയേറ്റ തൊഴിലാളികൾക്ക് നേരിട്ട്​ പണം ​ൈകമാറിയതിനാൽ ഇടനിലക്കാർ തട്ടിയെടുത്തില്ല.

കോവിഡ്​ പ്രതിസന്ധിയെ മോദി സർക്കാർ കൈകാര്യം ചെയ്ത രീതിയെയും ആദിത്യനാഥ് പ്രശംസിച്ചു. 'കഴിഞ്ഞ ഒരുവർഷമായി കോവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ്​ പ്രധാനമന്ത്രി. സാധാരണക്കാരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ സഹായിച്ചു. മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിൽ പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുകയെന്ന പ്രയാസകരമായ ദൗത്യം രാജ്യം അഭിമുഖീകരിച്ചു. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള ശക്തമായ രാജ്യങ്ങൾ കോവിഡിനെതിരെ പോരാടി പരാജയപ്പെട്ടപ്പോൾ ദൃഢനിശ്ചയത്തോ​ടെ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തി. ഇന്ത്യയേക്കാൾ മികച്ച ആരോഗ്യ സൗകര്യങ്ങളുള്ള മറ്റ് വികസിത യൂറോപ്യൻ രാജ്യങ്ങളെ കൊറോണ വൈറസ് പരാജയപ്പെടുത്തി. ആളുകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള പുതിയ ഇന്ത്യ രണ്ട് വാക്സിനുകളാണ്​ വികസിപ്പിച്ചെടുത്തത്​ -യോഗി പറഞ്ഞു.

Tags:    
News Summary - There was no respect for India on the international stage before modi -says yogi adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.