അവി​​ടെ പള്ളിയുണ്ടായിരുന്നില്ല; പുതിയ ഇന്ത്യയിലെ നീതി -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ പ്രതികളായ ബി.ജെ.പി- വി.എച്ച്​.പി നേതാക്കളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ആക്​ടിവിസ്​റ്റും അഭിഭാഷകനുമായ പ്രശാന്ത്​ ഭൂഷൺ. ​അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നും ​പ്രശാന്ത്​ ഭൂഷൺ പ്രതികരിച്ചു.

''അവിടെ പള്ളി ഉണ്ടായിര​ുന്നില്ല. പുതിയ ഇന്ത്യയിലെ നീതി" -അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്നും ബാബരി മസ്​ജിദ്​ സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ സി.ബി.ഐ പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടത്​. ലഖ്​​നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.