ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സമീപം തകർന്ന അജിത് പവാർ സഞ്ചരിച്ച വിമാനം

അജിത് പവാറിന്‍റെ വിമാനത്തിൽ നിന്ന് ‘മെയ് ഡേ കാൾ’ ഉണ്ടായില്ല

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനം ഇറക്കാനുള്ള ദൃശ്യതയുണ്ടെന്ന് പൈലറ്റ് അറിയിച്ചുവെന്നും വിമാനമോ ജീവനോ അപകടത്തിലാകുന്ന അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട വിളി (മെയ് ഡേ കാൾ) പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. പ്രാഥമിക അന്വേഷണത്തിൽനിന്നും ലഭിച്ച വിവരങ്ങളാണ് താൻ ഈ പങ്കുവെക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വി.എസ്.ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഓടിക്കുന്ന ബോംബാഡിയർ ഏസോസ്പേസ് ലിമിറ്റഡ് നിർമിച്ച സ്വകാര്യ വിമാനമായ ലിയർജെറ്റ് 45 (എൽ.ജെ 45) ആണ് അപകടത്തിൽപ്പെട്ടത്.

ബാരാമതിയിലെ റൺവേയിൽ ഒരു പ്രാവശ്യം ഇറക്കാൻ ശ്രമിച്ച ശേഷം വേണ്ടെന്ന് വെച്ച് വിമാനം മുകളിലേക്ക് വീണ്ടുമുയർത്തിയ പൈലറ്റ് 7.48നാണ് റൺവേയിൽ രണ്ടാമത് ഇറക്കാനായി താഴ്ത്തിയതെന്ന് നായിഡു വിശദീകരിച്ചു. ഈ സമയത്ത് വിമാനമിറക്കാനുള്ള ദൃശ്യതയുണ്ടെന്ന് പൈലറ്റ് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.. 

Tags:    
News Summary - There was no 'Mayday call' from Ajit Pawar's plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.