ദിനകരനും ശശികലയും രാജിവെക്കാതെ ചർച്ചയില്ലെന്ന്​ പന്നീർസെൽവം വിഭാഗം

ചെന്നൈ: എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരനും രാജിവെക്കാതെ ലയന ചർച്ചകൾക്കില്ലെന്ന സൂചന നൽകി പന്നീർസെൽവം വിഭാഗം. രാജി എന്ന ആവശ്യത്തിൽ പന്നീർസെൽവം വിഭാഗം ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അണ്ണാ ഡി.എം.കെയിലെ ലയന ചർച്ചകൾ പൂർണമായും വഴിമുട്ടിയതായാണ് റിപ്പോർട്ടുകൾ.

ദിനകരനും ശശികലയും ഉടൻ പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് പന്നീർസെൽവം വിഭാഗം നേതാവ് മുനിസ്വാമി പറഞ്ഞു. പാർട്ടിയിലെ ജനറൽ സെക്രട്ടറി പദമോ മുഖ്യമന്ത്രി സ്ഥാനമോ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിൽ പുറത്ത് വരുന്ന വാർത്തകൾ തെറ്റാണ്. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പന്നീർസെൽവം വിജയിക്കുമെന്നും മുനിസ്വാമി പറഞ്ഞു.

അതേസമയം, തമിഴ്നാട് സ്പീക്കർ തമ്പിദുരൈ ഗവർണർ വിദ്യസാഗർ റാവുവുമായി ഇന്ന് കൂടികാഴ്ച നടത്തി. നിലവിലെ സാഹചര്യങ്ങൾ ഗവർണറുമായി അദ്ദേഹം ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.  കൂടികാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് തമ്പിദുരൈ പറഞ്ഞു. എടപാടി പളനിസ്വാമി തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    
News Summary - there is no discuss without resigination of sassikala and dinakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.