Posted On
date_range Updated On
date_range നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എം-കോൺഗ്രസ് സഖ്യമില്ല
ന്യൂഡൽഹി: യു.പി, ഗോവ അടക്കം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന് സി.പി.എം. വിവിധ സംസ്ഥാന ഘടകങ്ങളുടെ ഈ നിലപാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ബി.ജെ.പിയെ നേരിടുന്നതിന് കോൺഗ്രസുമായി ഒന്നിച്ചുനീങ്ങുന്നതിനെക്കുറിച്ച ചർച്ച പാർട്ടിയിൽ സജീവമായി നടക്കുന്നതിനിടയിലാണിത്. പ്രാദേശിക പാർട്ടികൾ സി.പി.എമ്മുമായി ബന്ധത്തിന് വലിയ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തിൽ മറ്റ് ഇടതുപാർട്ടികളുമായി ചേർന്ന് ഓരോ സംസ്ഥാനത്തും സ്ഥാനാർഥികളെ നിർത്തുന്നതിനാണ് സി.പി.എം ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.