ചന്ദ്രബാബു നായിഡുവിന്റെ ജീവന് ഭീഷണി; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് -മകൻ നര ലോകേഷ്

അമരാവതി: അഴമതിക്കേസിൽ ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മകൻ നര ലോകേഷ്. ''ചന്ദ്രബാബു നായിഡുവിന്റെ ജീവന് ഭീഷണിയുണ്ട്. ബോധപൂർവം അദ്ദേഹത്തെ വേട്ടയാടുകയാണ്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്.''-എന്നാണ് നര ലോകേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

മലിനമായ കൊതുകുകൾ നിറഞ്ഞ മുറിയിലാണ് അദ്ദേഹം കഴിയുന്നത്. മലിനമായ വെള്ളമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞു. അണുബാധയും അലർജിയുമുണ്ട്. സമയത്ത് വൈദ്യസഹായം ലഭിക്കാത്തത് മൂലമാണ് ഇതൊക്കെ. ഇതെല്ലാം സർക്കാർ ഡോക്ടർമാർ മൂടിവെക്കുന്നത് എന്തിനാണ്. അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉത്തരവാദി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആയിരിക്കുമെന്നും നര ലോകേഷ് കുറിച്ചു.

പോസ്റ്റിൽ ആ​ന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ടാഗ് ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ആരോഗ്യത്തിൽ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ ഹൈകോടതി ജാമ്യം നിഷേധിച്ചതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നായിഡു.

Tags:    
News Summary - There is an undeniable and immediate threat to CBN's life -son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.