തേജസ്വി യാദവ്​ രാജി​െവക്കില്ലെന്ന്​ ആർ.ജെ.ഡി

പാട്​ന: അഴിമതി ആരോപണ വിധേയനായ  ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്​ രാജിവെക്കി​ല്ലെന്ന്​ രാഷ്​ട്രീയ ജനതാദൾ. ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവി​​​െൻറ ഇളയ മകനാണ്​ തേജസ്വി യാദവ്​.  തേജസ്വി രാജിവെക്കേണ്ടതില്ലെന്ന്​ എം.എൽ.എമാർ ​െഎക്യകണ്​ഠേന പാർട്ടി യോഗത്തിൽ തീരുമാനമെടുത്തതായി അടുത്ത വൃത്തങ്ങൾ പറയുന്നു. 

​ലാലു പ്രസാദ്​ യാദവി​​​െൻറയും മകൻ തേജസ്വിയു​െടയും വീട്ടിൽ സി.ബി.​െഎ റെയ്​ഡ്​ നടന്ന ശേഷം ആദ്യമായി നടത്തിയ പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ്​ തീര​ുമാനം. സി.​ബി.​െഎ റെയ്​ഡ്​ നടന്ന ശേഷം തേജസ്വിയുശട രാജിക്കായി പ്രതിപക്ഷ സമ്മർദ്ദമുണ്ടായിരുന്നു. 

തേജസ്വിയുടെ പ്രവർത്തനങ്ങൾ യോഗം അംഗീകരിച്ചിട്ടുണ്ട്​. സർക്കാറിന്​ ഒരു ഇളക്കവുമില്ല. അത്​ തകർക്കാൻ ബി.​െജ.പി ശ്രമിക്കുകയാണെന്നും ആർ.ജെ.ഡിയുടെ മുതിർന്ന നേതാവും സംസ്​ഥാന ധനമന്ത്രിയുമായ അബ്​ദുൽ ബാരി സിദ്ദീഖി പറഞ്ഞു. 

ലാലുപ്രസാദ്​ യാദവിനും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡിയുടെ സഖ്യകക്ഷിയുമായ നിതീഷ്​ കുമാർ അസംതൃപ്​തി പ്രകടിപ്പിച്ചിരുന്നു. ലാലുപ്രസാദ്​ യാദവ്​ റെയിൽവേ മന്ത്രിയായിരിക്കു​േമ്പാൾ റെയിൽവേ കാറ്ററിംഗ്​ കരാർ സ്വകാര്യ ഹോട്ടലിനു നൽകി എന്ന കേസിലാണ്​ ലാലുവിനും ഭാര്യ റാബ്​റി ദേവിക്കും മകൻ ​േതജസ്വി യാദവിനുമെതിരെ സി.ബി.​െഎ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

Tags:    
News Summary - thejaswi yadav wont quit says RJD - Indian news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.