വേശ്യാവൃത്തിക്ക് ക്ഷണിച്ചെന്ന കേസിൽ 14 വർഷത്തിന് ശേഷം വനിതകളെ വെറുതെ വിട്ടു

ന്യൂഡൽഹി: വേശ്യാവൃത്തിക്കു ക്ഷണിച്ചുവെന്ന് ആരോപിച്ച് രണ്ടു വനിതകൾക്കെതിരെ 14 വർഷം മുമ്പ് എടുത്ത കേസ്, പല അവ്യക്തതകൾ ഉണ്ടെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. വേശ്യാവൃത്തിക്കു വേണ്ടി ‘പ്രേരിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും’ ചെയ്തുവെന്ന് ആ​രോപിച്ച് ഡൽഹി ​ഭജൻപുര പൊലീസ് അനാശ്യാസ നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് ജഗ്ജിത് നഗർ ന്യൂ ഉസ്മാൻപുർ പ്രദേശവാസികളായ വനിതകളെ ​മെ​േട്രാപൊളിറ്റൻ കോടതി വെറുതെവിട്ടത്.

അനാശ്യാസ പ്രവർത്തനം നടക്ക​ുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2008ലാണ് വീട് റെയ്ഡ് ചെയ്ത് ഇരുവർക്കുമെതിരെ കേസെടുത്തതെന്നായിരുന്നു പ്രേസിക്യൂഷൻ വാദം.

സ്വാഭാവിക സംശയത്തിനപ്പുറം അനാശ്യാസം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കുന്നതിൽ ​പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സംഭവവികാസങ്ങൾ വിശദീകരിക്കുന്നതിൽ പലവിധത്തിലുള്ള അവ്യക്തതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അനാശ്യാസ നിരോധന നിയമം വേശ്യാവൃത്തി നിയമവിരുദ്ധമാക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, വേശ്യാലയ നടത്തിപ്പ്, ഇത്തരം പ്രവൃത്തിയിൽ നിന്ന് വരുമാനം നേടൽ, ഇതിനുവേണ്ടി പ്രലോഭിപ്പിക്കൽ തുടങ്ങിയവയാണ് ഈ നിയമപ്രകാരം കുറ്റകൃത്യമെന്നും വിശദീകരിച്ചു.

Tags:    
News Summary - The women were acquitted after 14 years in the case of inviting them to prostitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.