ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഐ.ഐ.എം.ടി ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ഒരു പരസ്യത്തിൽ കാണിച്ചിരിക്കുന്ന അതേ വ്യക്തിയാണെന്ന് അവകാശപ്പെട്ട് ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ രംഗത്തുവന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
തങ്ങളുടെ വിദ്യാർഥിയായ പുനീത് ഗൗതം 1.8 കോടി രൂപയുടെ വാർഷിക പാക്കേജിൽ ക്യാമ്പസ് പ്ലേസ്‌മെന്റ് നേടിയെന്നാണ് ഐ.ഐ.എം.ടി പരസ്യത്തിൽ അവകാശപ്പെടുന്നത്. എന്നാൽ, ആ ഹോർഡിങ്ങിനു താഴെ നിന്നുകൊണ്ട്, ചുവന്ന ഷർട്ടു ധാരിയായ ഒരാൾ അത് താനാണെന്ന് അവകാശപ്പെട്ട് വിഡിയോയുമായി രംഗത്തുവന്നിരുന്നു. അതിന്റെ യാഥാർഥ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
വിഡിയോ വ്യാജമാണെന്നും ഐസ്ക്രീം വിൽപനക്കാരൻ പൂർവ വിദ്യാർഥിയായ പുനീത് ഗൗതം എന്ന് വ്യാജമായി അവകാശപ്പെട്ടിരിക്കുകയാണെന്നുമാണ് അത്. ചുവന്ന ഷർട്ട് ധരിച്ച ആൾ സ്വയം ശൈലേന്ദ്ര കുമാർ ആണെന്ന് പരിചയപ്പെടുത്തുകയും വിഡിയോയിൽ കാണുന്നത് താനല്ലെന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തു.
യു.പിയിലെ ഇറ്റാവയിൽ നിന്നുള്ള ഐസ്ക്രീം വിൽപനക്കാരൻ താൻ വിഡിയോ തമാശയായി റെക്കോർഡു ചെയ്താണെന്ന് പറയുകയും അതിന് ക്ഷമാപണം നടത്തുകയും ചെയ്തു. വൈറൽ വിഡിയോ വ്യാജമാണെന്ന് ഐ.ഐ.എടി കോളജും സ്ഥിരീകരിച്ചു.
ഇരുവരും വ്യത്യസ്തരാണെന്നും ബിൽബോർഡിൽ 2011 ബി.ടെക് ബിരുദധാരിയായ പൂർവ വിദ്യാർഥി പുനീത് ഗൗതം ലണ്ടനിൽ സെയിൽഫോഴ്സിൽ നിന്ന് 1.8 കോടി രൂപയുടെ കാമ്പസ് േപ്ലസ്മെന്റ് നേടിയെന്നും അതിനാൽ വിഡിയോയിൽ ഉന്നയിക്കുന്ന അവകാശവാദം തെറ്റാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.