ചില വാർത്താ ചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തി​യുണ്ട്​ -സുപ്രീംകോടതി

ന്യൂ ഡല്‍ഹി: വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന് സുപ്രീംകോടതി. ചില വാർത്താചാനലുകളുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്. മാത്രമല്ല, പല വിദ്വേഷ പ്രസംഗങ്ങളും ഉണ്ടാക്കുന്നത് ഇത്തരം ടി.വി ചാനലുകളാണ്. അതുകൊണ്ടുതന്നെ വാർത്താ അവതാരകർ സ്വയം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുദർശനം, റിപ്പബ്ലിക്ക് ടി.വി എന്നിവയുടെ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹരജികൾ കോടതിയിൽ എത്തിയത്.

Tags:    
News Summary - the supreme court is dissatisfied with the work of some news channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.