Posted On
date_range Updated On
date_range ക്ഷേത്രത്തിനുള്ളിലെ കിണർ മൂടിയിരുന്ന സ്ലാബ് തകർന്ന് നിരവധി പേർക്ക് പരിക്ക്
ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ കിണർ മൂടിയിരുന്ന സ്ലാബ് തകർന്ന് നിരവധി പേർക്ക് പരിക്ക്. മധ്യപ്രദേശ് ഇൻഡോറിലെ സ്നേഹ നഗറിലുള്ള ശ്രീ ബാലേശ്വർ ക്ഷേത്രത്തിൽ രാമനവമി ആഘോഷത്തിനിടെയാണ് ദുരന്തം. പലരും കിണറിൽ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 10 പേരെ രക്ഷിച്ചിട്ടുണ്ട്. ഒമ്പത് പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ക്ഷേത്രത്തിനുള്ളിൽ ആളുകൾ കൂടിനിൽക്കുന്ന സമയത്ത് സ്ലാബ് ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് വിവരം. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇൻഡോർ ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ടു വരുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഓഫിസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരും പൊലീസും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.