പാർലമെന്റ് സമ്മേളനം ജൂലൈ 18ന് തുടങ്ങും

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 18ന് തുടങ്ങിയേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അന്നാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കേണ്ടത് വർഷകാല സമ്മേളനത്തിലാണ്.

ആഗസ്റ്റ് 10 വരെയാണ് രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്​ട്രപതി എം.​ വെങ്കയ്യനായിഡുവി​ന്റെ പ്രവർത്തന കാലാവധി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി രാജ്യസഭ സെക്രട്ടറി ജനറലാണ്. ​

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി ലോക്സഭ സെക്രട്ടറി ജനറലായിരിക്കും. ആഗസ്റ്റ് 12 വരെ നീളുന്ന വർഷകാല സമ്മേളനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിന് പാർലമെന്ററികാര്യ മന്ത്രിസഭ സമിതി ശിപാർശ ചെയ്തു.

Tags:    
News Summary - The session of Parliament will begin on July 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.