നിരോധിച്ച വാക്കുകൾ പാർലമെന്റിൽ മുദ്രാവാക്യങ്ങളാക്കി ഉച്ചത്തിൽ മുഴക്കി പ്രതിപക്ഷം; ഉച്ചവരെ സഭ നിർത്തി

വിലക്കയറ്റത്തി​ന്റെ പേരിൽ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതി​നെ തുടർന്ന് ലോക് സഭയും രാജ്യസഭയും നിർത്തിവെച്ചു. ഉച്ചക്ക് രണ്ടുമണി വരെയാണ് നിർത്തിവെച്ചത്. ലോക്സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

വാ​ക്കു​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മു​ള്ള വി​ല​ക്ക്​ ലം​ഘി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തോ​ടെ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്​ കഴിഞ്ഞ ദിവസം പ്ര​ക്ഷു​ബ്​​ധ​മാ​യ തു​ട​ക്കം കുറിച്ചിരുന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) കൂ​ട്ടി ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യ​തി​നെ​തി​രെ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും ന​ടു​ത്ത​ള​ത്തി​ൽ മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​റ​ങ്ങി​യ പ്ര​തി​പ​ക്ഷം ന​ട​പ​ടി​ക​ൾ സ്തം​ഭി​പ്പി​ച്ചു. ഒ​ടു​വി​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​വാ​തെ ഇ​രു​സ​ഭ​ക​ളും ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ പി​രി​യുകയായിരുന്നു. ഇന്നും തിങ്കളാഴ്ചയിലെ പ്രതിഷേധങ്ങൾ പ്രതിപക്ഷം തുടരുകയായിരുന്നു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി കൂ​ട്ടി​യ​ത്​ സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച്​ ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച​ക്ക്​ കഴിഞ്ഞ ദിവസം നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​​പ്ര​തി​ജ്ഞ​ക്കും ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്കം അ​ന്ത​രി​ച്ച​വ​ർ​ക്കു​ള്ള ആ​ദ​രാ​ഞ്ജ​ലി​ക്കും ശേ​ഷം ​അ​ടി​യ​ന്ത​ര ച​ർ​ച്ച അ​നു​വ​ദി​ക്കാ​തെ സ​ഭാ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങുകയായിരുന്നു. സ​ഭാ​രേ​ഖ​ക​ൾ മേ​ശ​പ്പു​റ​ത്തു​വെ​ക്കാ​ൻ നാ​യി​ഡു കേ​​ന്ദ്ര മ​ന്ത്രി​മാ​രെ വി​ളി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി. താ​നാ​ശാ​ഹി ന​ഹീ ച​ലേ​ഗി, മോ​ദി​ശാ​ഹി ന​ഹീ ച​ലേ​ഗി, മോ​ദി സ​ർ​ക്കാ​ർ മു​ർ​ദാ​ബാ​ദ്​ (സ്വേഛാ​ധി​പ​ത്യം ന​ട​പ്പി​ല്ല, മോ​ദി​യു​ടെ ആ​ധി​പ​ത്യം ന​ട​പ്പി​ല്ല) തു​ട​ങ്ങി അ​ൺ​പാ​ർ​ല​മെ​ന്‍റ​റി​യാ​യി പ്ര​ഖ്യാ​പി​ച്ച വാ​ക്കു​ക​ൾ മാ​ത്രം മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ക്കി​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്.

രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​വ​സാ​ന സ​മ്മേ​ള​ന​മാ​ണ്​ ഇ​തെ​ന്ന്​ പ​റ​ഞ്ഞ വെ​ങ്ക​യ്യ നാ​യി​ഡു ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ സ​ഭ ത​ട​സ്സ​പ്പെ​ടു​ത്തി​യ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കാ​ൾ വ്യ​ത്യാ​സ​പ്പെ​ടാ​നും മെ​ച്ച​പ്പെ​ടാ​നും എം.​പി​മാ​രെ ഉ​പ​ദേ​ശി​ച്ചു. വെ​ങ്ക​യ്യ നാ​യി​ഡു​വി​​ന്‍റെ​യും ​സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ​യും സം​സാ​രം മു​ദ്രാ​വാ​ക്യ​ത്തി​ൽ മു​ങ്ങി​യ​തോ​ടെ രാ​ജ്യ​സ​ഭ ചൊ​വ്വാ​ഴ്ച​ത്തേ​ക്ക്​ പി​രി​യു​ക​യാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ പ്ര​ഖ്യാ​പി​ച്ചു. ലോ​ക്സ​ഭ​യി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി നി​ര​ക്കു വ​ർ​ധ​ന​വും വി​ല​ക്ക​യ​റ്റ​വും ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്​ സ്പീ​ക്ക​ർ ഓം ​ബി​ർ​ല ത​ള്ളി. ലോ​ക്​​സ​ഭ ആ​ദ്യം ര​ണ്ടു​ മ​ണി വ​രെ നി​ർ​ത്തി​വെ​ച്ചു.

പി​ന്നീ​ട്​ സ​ഭ ചേ​ർ​ന്ന്​ സ​ഭാ​രേ​ഖ​ക​ൾ വെ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ട​യി​ൽ കേ​ന്ദ്ര നി​യ​മ മ​ന്ത്രി റി​ജി​ജു കു​ടും​ബ​കോ​ട​തി ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​ല്ലി​ൽ സം​സാ​രി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​​സ്​ നേ​താ​വ്​ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി രാ​വി​ലെ മു​ത​ൽ വി​ല​ക്ക​യ​റ്റം ച​ർ​ച്ച ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്പീ​ക്ക​ർ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും സം​സാ​രം മു​ഴു​മി​ക്കാ​ൻ ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന രാ​ജേ​ന്ദ്ര അ​ഗ​ർ​വാ​ൾ അ​നു​വ​ദി​ച്ചി​ല്ല. ഇതൊക്കെയാണ് തിങ്കളാഴ്ച സഭയിൽ അരങ്ങേറിയത്. 

Tags:    
News Summary - The opposition raised the banned words as slogans in the parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.