ഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം 2016-2021 കാലയളവിൽ വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ രാജ്യസഭയെ അറിയിച്ചു. 2016-17 കാലയളവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം 17.39 ലക്ഷം ആയിരുന്നെങ്കിൽ 2020-21 കാലയളവിൽ 19.22 ലക്ഷമായി ഉയർന്നു.
സമാനമായി മുസ്‍ലിം സമുദായത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണത്തിലും വർധനവുണ്ട്. 2016-17 കാലയളവിൽ 67,215 അധ്യാപകരാണ് ഉണ്ടായിരുന്നതെങ്കിൽ 2020-21 കാലയളവിൽ 86,314 ആയി വർധിച്ചു. അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേ (എ.ഐ.എസ്.എച്ച്.ഇ) 2020-21ലെ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രി രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി നൽകിയത്.
മുസ്‍ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, സൊരാഷ്ട്രിയൻ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ മൂന്ന് വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.