ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യം ചെയ്ത ഹരജി ഹൈകോടതി തള്ളി

ന്യൂഡൽഹി: ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്കിനെയും കക്ഷി ചേർക്കണമെന്ന ആവശ്യം ഡൽഹി ഹൈകോടതി ചെലവു സഹിതം തള്ളി. ഹരജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു പറഞ്ഞ ജസ്റ്റിസ് യശ്വന്ത് വർമ 25,000 രൂപ പിഴയടക്കാനും ഹരജിക്കാരിയോട് നിർദേശിച്ചു.

ഡിമ്പിൾ കൗൾ എന്നയാളാണ് 25500 ഫോളോവേഴ്സുള്ള തന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. സ്വകാര്യ സ്ഥാപനമായതിനാൽ റിട്ട് പെറ്റീഷൻ നിലനിൽക്കുന്നതല്ലെന്നും സ്ഥാപനത്തിന്റെ മാർഗരേഖ ലംഘിച്ചതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ട്വിറ്ററിനുവേണ്ടി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The High Court dismissed the petition challenging the suspension of the Twitter account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.