മംഗളൂരു: പണം ആവശ്യപ്പെട്ട് നൽകാത്തതിന് മാതാവിനെ മർദിച്ച യുവാവിനെ ചിക്കബല്ലപുര വാണിഗരഹള്ളിയിൽ പിതാവ് ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. കെ.ജയറാമയ്യയാണ്(58) മകൻ അദ്രാഷയെ(28) ഇല്ലാതാക്കിയതെന്ന് പോലീസ് പറഞ്ഞു.
മദ്യപാനിയായ മകനെ ജയറാമയ്യ നിരന്തരം ഉപദേശിക്കാറുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാറില്ലെന്ന് പറയുന്നു.പണം ചോദിച്ചപ്പോൾ കൈയിൽ ഇല്ല എന്ന് പറഞ്ഞ മാതാവിനെ അദ്രാഷ ക്രൂരമായി മർദ്ദിച്ചു.
ഈ രംഗം കണ്ട് വന്ന പിതാവ് മകനെ നന്നായി കൈകാര്യം ചെയ്തു.ബോധംകെട്ടു വീണ മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു എന്ന് ദൊഡ്ഢബെലവങ്കല പൊലീസ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.