ന്യൂഡൽഹി: രാജ്യത്തെ സകല മേഖലയും പിടിച്ചുകുലുക്കി കോവിഡ് താണ്ഡവമാടുന്നതിനിടയിലും കേന്ദ്ര സർക്കാറിന് മുഖ്യ പരിഗണന ഇഷ്ട പദ്ധതിയായ ഡൽഹി പൊളിച്ചു പണിയൽ.
പുതിയ പാർലമെൻറ് മന്ദിരം നിർമിക്കൽ, ഡൽഹിയിടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായി ജനപഥിൽ മന്ത്രാലയങ്ങൾ പണിയൽ, പുതിയ പ്രധാനമന്ത്രി ഭവനം നിർമിക്കൽ തുടങ്ങി വൻ പദ്ധതികളാണ് ഡൽഹിയിൽ നടക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തിരിക്കിട്ട നിർമാണ പ്രവർത്തനങ്ങളെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഡൽഹി പുതുക്കിപ്പണിയൽ നിർത്തിവെച്ച് ഓക്സിജൻ എത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും വാക്സിൻ സൗജന്യമായി നൽകുകയും ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി, മറ്റു പ്രതിപക്ഷ നേതാക്കളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 20,000 കോടിയുെട പദ്ധതി നിർത്തിവെക്കാൻ കേന്ദ്രം തയാറായിട്ടില്ല.
തങ്ങളുടെ ജോലി, സമയം, ജീവിത രീതി മുതലായവ എല്ലാം രാജ്യത്തിന് വേണ്ടി പരിത്യാഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയോട് ഈ രാജ്യത്തിന് വേണ്ടി അദ്ദേഹം എന്തെങ്കിലും പരിത്യാഗം ചെയ്യാൻ തയാറാണോ എന്ന് ചോദിക്കണമെന്ന് ഡൽഹി പദ്ധതി നിർത്തിവെക്കാത്തത് ചൂണ്ടിക്കാട്ടി ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.