ഛത്തർപൂർ: വ്യവസായിയുടെ വീട്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിച്ച മൂന്ന് പോളിടെക്‌നിക് വിദ്യാർഥികളടക്കം നാലുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. വ്യവസായിയെ തോക്കിൻമുനയിൽ നിർത്തിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊള്ളയടിച്ച 36 ലക്ഷം രൂപയും 65 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നൗഗോങ് ജില്ലയിലെ വ്യവസായി ഓം പ്രകാശ് പുരോഹിതിന്റെ (47) വീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവം നടന്നയുടൻ പുരോഹിത് നൗഗോങ് സ്റ്റേഷനിലെത്തി പരാതി നൽകി. രാത്രി പുരോഹിതിന്‍റെ മകൾ അത്താഴം കഴിച്ച ശേഷം വീടിന്റെ വാതിലടക്കാൻ പോയപ്പോഴാണ് പ്രതികൾ ഉള്ളിൽ കയറിയത്.
പ്രതികൾ പുരോഹിതിനെയും ഭാര്യയെയും മകളെയും ബന്ദികളാക്കി മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്ന് ഡി.ഐ.ജി ലളിത് ശക്യാവർ പറഞ്ഞു. മോഷണത്തിന് ശേഷം പുരോഹിതിന്റെ ബൈക്കിൽ പ്രതികൾ രക്ഷപ്പെട്ടു. യൂട്യൂബിൽ നിന്നാണ് പ്രതികൾ കൈ ബന്ധിക്കാൻ പഠിച്ചത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഡി.ഐ.ജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.