പെൺകുട്ടിയോട് തോന്നിയ ദേഷ്യം ക്വട്ടേഷനിലെത്തി; കൊല്ലാൻ സീനിയർ വിദ്യാർഥിക്ക് 100 രൂപ നൽകി ഏഴാം ക്ലാസുകാരൻ

മുംബൈ: ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് സഹപാഠിയായ പെൺകുട്ടിയോട് തോന്നിയ ദേഷ്യം ഒടുവിൽ ക്വട്ടേഷൻ കൊടുക്കുന്നതിലെത്തി.

ഒൻപതാം ക്ലാസിലെ കുട്ടിക്കാണ് ഏഴിൽ പഠിക്കുന്ന വിദ്യാർഥി കരാർ നൽകിയത്. ക്വട്ടേഷൻ തുകയായ 100 രൂപ വിദ്യാർഥി നൽകുകയും ചെയ്തു. പുണെയിലെ ദൗണ്ട് പ്രദേശത്താണ് സംഭവം.

സ്കൂൾ പ്രോഗ്രസ് കാർഡിൽ രക്ഷിതാവിനു പകരം താൻ തന്നെ ഒപ്പിട്ടത് അധ്യാപകരെ അറിയിച്ചതാണ് വിദ്യാർഥിയെ പ്രകോപിതനാക്കിയത്. സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ലാതായതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. വിവരം അറിഞ്ഞിട്ടും ചെറുവിരൽ അനക്കാതിരുന്ന ഹെഡ്മാസ്റ്റർക്കും രണ്ടു അധ്യാപകർക്കുമെതിരെ പൊലീസ് നടപടിയെടുത്തിട്ടുമുണ്ട്. 

Tags:    
News Summary - The anger felt towards the girl reached the quotation; The seventh cashier paid Rs 100 to a senior student to kill him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.