ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ തമ്മിൽ പൊതുസംവാദമുണ്ടാകുന്നത് നല്ലതാണെന്നും അത് പാർട്ടിയിൽ ജനങ്ങൾക്ക് താൽപര്യമുണർത്താൻ സഹായകരമാണെന്നും ശശി തരൂർ.
എന്നാൽ തരൂരിന്റെ നിർദേശം എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ തള്ളി. തനിക്ക് ജോലി ചെയ്യാൻ മാത്രമെ അറിയൂ, അത് ചെയ്യാൻ അവസരം തരൂ എന്നാണ് ഖാർഗെ ഈ നിർദേശത്തോട് പ്രതികരിച്ചത്. ബ്രിട്ടീഷ് കൺസർവേറ്റിവ് പാർട്ടി നേതൃത്വ മത്സരത്തിലേക്ക് അടുത്തിടെ നടന്ന സംവാദങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ ക്ഷണം.
കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ ക്രിയാത്മകമായ നേതൃത്വവും ഒപ്പം സംഘടനാപരമായ നവീകരണവും ആവശ്യമാണ്. ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് സ്ഥാപക ചെയർമാനെന്ന നിലയിലും ഐക്യരാഷ്ട്ര സംഘടനയിലുമുള്ള പരിചയവും ഈ വെല്ലുവിളി നേരിടുന്നതിൽ തനിക്ക് സഹായകരമാകുമെന്നും തരൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.