ന്യൂഡൽഹി: ഇന്ത്യക്കും പാകിസ്താനുമിടയിൽ പ്രതിവാര സർവിസ് നടത്തുന്ന താർ എക്സ്പ ്രസ് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ മുനാബാവിലെത്തി. ഇൗ ട്രെയിനിെൻറ ഇന്ത്യയിലെ അ വസാന സ്റ്റേഷനാണിത്.
യാത്രക്കാർ കസ്റ്റംസിെൻറ അനുമതിക്കായുള്ള ശ്രമത്തിലാണ ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയായ സീറോ പോയൻറ് സ്റ്റേഷനിലെത്താൻ കസ്റ്റ ംസ് രേഖ നിർബന്ധമാണ്. 165 യാത്രക്കാരാണ് ട്രെയിനിലുള്ളത്. അതിൽ 81 പേർ ഇന്ത്യക്കാരാണ്. ഇവരുടെ ബന്ധുക്കൾ പാകിസ്താനിലാണ്. ഇന്ത്യയിലെ വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങിേപ്പാകുന്നവരാണ് ശേഷിക്കുന്ന 84 പാക് പൗരന്മാർ.
അതേസമയം, പാകിസ്താനിൽനിന്നുള്ള ട്രെയിൻ അന്താരാഷ്ട്ര അതിർത്തിയിലെത്തിയതായി ഇന്ത്യൻ റെയിൽവേ അധികൃതർ വ്യക്തമാക്കി. മുൻ നിശ്ചയിച്ചപ്രകാരം സർവിസ് തുടരുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനിലെ ജോധ്പുരിൽനിന്ന് പുലർച്ച ഒന്നിന് പുറപ്പെട്ട ട്രെയിൻ രാവിലെ 6.55ന് മുനബോയിൽ എത്തി. പാക് ഭാഗത്തുനിന്നുള്ള ട്രെയിൻ രാവിലെ പത്തിനാണ് പുറപ്പെടേണ്ടത്. ഇത് കറാച്ചിവരെയാണ് സർവിസ് നടത്തുക. എല്ലാ വെള്ളിയാഴ്ചയും രാത്രിയാണ് ഇൗ ട്രെയിൻ സർവിസ് തുടങ്ങുന്നത്. 41 വർഷത്തെ ഇടവേളെക്കാടുവിൽ 2006 ഫെബ്രുവരി 18 മുതലാണ് ഇൗ ട്രെയിൻ സർവിസ് തുടങ്ങിയത്.
13 വർഷത്തിനിടെ നാലുലക്ഷം പേർ ഇൗ ട്രെയിൻ സർവിസ് പ്രയോജനപ്പെടുത്തി. ഇന്ത്യക്കും പാകിസ്താനുമിടയിൽ ട്രെയിൻ ഗതാഗതം അനുവദിക്കില്ലെന്ന പാക് റെയിൽവേ മന്ത്രി െശെഖ് റഷീദ് അഹ്മദിെൻറ തീരുമാനം നടപ്പാകുമോ എന്നതാണ് യാത്രയെ അനിശ്ചിതത്തിലാക്കുന്നത്.
ജമ്മു-കശ്മീർ വിഭജിച്ച് പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരായുള്ള നടപടിയുടെ ഭാഗമായാണ് പാകിസ്താൻ ട്രെയിൻ സർവിസ് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചത്. നേരേത്ത സംഝോത എക്സ്പ്രസ് ട്രെയിൻ സർവിസ് പാകിസ്താൻ ഏകപക്ഷീയമായി നിർത്തിെവച്ചിരുന്നു. ഇത് ആഴ്ചയിൽ രണ്ടു തവണ ഡൽഹിക്കും ലാഹോറിനുമിടയിൽ സർവിസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.