മുംബൈ: മഹാരാഷ്ട്ര താനെയിൽ ചെരുപ്പ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ദമ്പതികളുടെ അടിയേറ്റ് അയൽവാസി മരിച്ചു. താനെ നയാനഗറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദമ്പതികൾ ദിവസേന അയൽവാസിയായ അഫ്സർ ഖത്രിയുമായി ചെരുപ്പ് വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വാതിലിനു തൊട്ടടുത്ത് ചെരുപ്പ് അഴിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ചെരുപ്പുകൾ വാതിലിനു സമീപം വെക്കുന്നുവെന്ന് ദമ്പതികളും കൊല്ലപ്പെട്ട ഖത്രിയും പരസ്പരം ആരോപിച്ചാണ് തർക്കങ്ങൾ നടക്കാറുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയും തർക്കമുണ്ടാവുകയും അത് കൈയാങ്കളിയാവുകയുമായിരുന്നു. അതിനൊടുവിൽ ദമ്പതികളുടെ അടിയേറ്റ് അംഫ്സർ ഖത്രി മരിക്കുകയായിരുന്നു. സംഘർഷത്തിനിടെയുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് ഒളിവിലാണ്. ഇരുവർക്കുമെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.