Posted On
date_range Updated On
date_range ഹരിയാനയിൽ തായ് യുവതി കൂട്ട ബലാത്സംഗത്തിനിരയായി; ഹോട്ടലുടമ പിടിയിൽ
ഹിസാർ (ഹരിയാന): തായ്ലൻഡ് യുവതി ഹോട്ടലിൽ കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഹോട്ടൽ ഉടമയായ ഗുൽഷനെ അറസ്റ്റ് ചെയ്തു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
40 വയസിനോടടുത്ത് പ്രായം വരുന്ന സ്ത്രീ മാർച്ച് മൂന്നിനാണ് ഡൽഹിയിലെത്തിയത്. ശേഷം സുഹൃത്തുക്കളോടൊപ്പം 300 കിലോമീറ്റർ അകലെയുള്ള ഹിസാറിലെത്തുകയായിരുന്നു.
റൂമിൽ അതിക്രമിച്ച് കയറിയാണ് ഹോട്ടലുടമ പീഡനം നടത്തിയതെന്നും മറ്റൊരാളും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. ചിലർ സഹായിച്ചാണ് താൻ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്ന് അവർ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.