ഭീകരാക്രമണം: സേനക്ക്​ പൂർണ സ്വാതന്ത്ര്യം നൽകിയതായി രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: പുൽവാമയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫുകാര​ുടെ ജീവത്യാഗം പാഴാവില്ല െന്ന്​ കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​. അക്രമികളെ നേരിടാൻ സേനക്ക്​ പൂർണ സ്വാതന്ത്ര്യം നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇത്തരം ഭീകര സംഘടനകളെ പാകിസ്​താനാണ്​ സ്​പോൺസർ ചെയ്യുന്നത്​. ഇതിന്​ ഇന്ത്യ തീർച്ചയായും തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്​ചയാണ് പുൽവാമയിലെ​ ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ സി.ആർ.പി.എഫ്​ ജവാൻമാരുടെ കോൺവോയിലേക്ക്​ ഭീകരവാദികൾ സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റിക്കൊണ്ട് ആക്രമണം നടത്തിയത്​.

പാകിസ്​താൻ ഭീകര സംഘടനയായ ജെയ്​ഷെ മുഹമ്മദ്​ ആയിരുന്നു ആക്രമണത്തിനു പിന്നിൽ. ആക്രമണത്തിൽ മലയാളിയായ വി.വി വസന്ത കുമാർ ഉൾപ്പെടെ 40 സി.ആർ.പി.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടു.

Tags:    
News Summary - terrorist attack; army given free hand to punish perpetrators -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.