ഭീകര കേന്ദ്രങ്ങൾക്കെതിരെ പാക്​ അധീന കശ്​മീരിൽ പ്രതിഷേധം

ഗിൽജിത്ത്​​: തീവ്രവാദത്തിനെതിരെയും ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെയും പാക്​ അധീന കശ്മീരിൽ പടുകൂറ്റൻ റാലി. പാക് സര്‍ക്കാരിന്റെയും പട്ടാളത്തി​െൻറയും ഐ.എസ്‌.ഐ യുടെയും പിന്തുണയോടെയുള്ള തീവ്രവാദം, തങ്ങളുടെ മേഖലയെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ജനങ്ങളുടെ സമരം. മുസാഫറാബാദ്, കോട്‌ലി, ചിനാരി, മിര്‍പുര്‍, ഗില്‍ജിത്, ഡയാമര്‍, നീലം താഴ്വരയുടെ ഭാഗങ്ങള്‍ എന്നിവയെ ഭീകരവാദ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന്​ സമരക്കാർ പറയുന്നു.

പാക്​ ഭീകരവാദികൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്താനായി പാക് സര്‍ക്കാരും ഐ.എസ്‌.ഐയും തന്നെയാണ് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നത്​. ഡയമര്‍, ഗില്‍ജിത്, ബസീന്‍ ഉള്‍പ്പെടെയുള്ള പല മേഖലകളിലേക്കും ജനങ്ങള്‍ക്ക് പ്രവേശനം പോലുമില്ലാത്ത അവസ്​ഥയാണ്​ ഇപ്പോഴുള്ളതെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൗ നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ശക്​തമാക്കുമെന്നും ഗില്‍ജിത് മേഖലയിലെ പ്രക്ഷോഭത്തി​െൻറ നേതാവ് എ.എൻ.​െഎയോട് പറഞ്ഞു.

Tags:    
News Summary - Terror camps thriving in PoK,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.