സുൻജ്വാൻ ഭീകരാക്രമണം: അന്വേഷണം എൻ.​െഎ.എ ഏറ്റെടുത്തു

ജമ്മു: ജമ്മുവിലെ സുൻജ്വാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തി​​​​െൻറ അന്വേഷണം എൻ.​െഎ.എ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാമ്പ്​ ഞായറാഴ്​ച എൻ.​െഎ.എ സന്ദർശിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്​തു. 

പാർലമ​​​െൻറിൽ പാസാക്കിയ നിയമ​പ്രകാരം തീവ്രവാദത്തെ സംബന്ധിക്കുന്ന കേസുകളിൽ ​അന്വേഷണം നടത്തുന്നത്​ എൻ.​െഎ.എയാണ്​. നഗർകോട്ട്​, പത്താൻകോട്ട്​ തുടങ്ങിയ സ്ഥലങ്ങളിൽ സൈന്യത്തിന്​ നേരെ നടന്ന ഭീകരാക്രമണങ്ങളുടെയും അന്വേഷണം നടത്തിയത്​ എൻ.​െഎ.എയാണ്​.

സുൻജ്വാൻ സൈനിക ക്യാമ്പലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച്​ സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. സൈന്യവുമായുണ്ടായ ഏ​റ്റുമുട്ടലിൽ മൂന്ന്​ ഭീകരരും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Terror attack: NIA takes stock of Sunjwan army camp attack-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.