കശ്​മീരിൽ തീവ്രവാദി ആക്രമണത്തിൽ ആർ.എസ്​.എസ്​ നേതാവ്​ കൊല്ലപ്പെട്ടു

ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ലെ കി​ശ്​​ത്വ​റി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ ​ത്തി​ൽ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ ച​ന്ദ്ര​കാ​ന്ത്​ ശ​ർ​മ​യും സു​ര​ക്ഷ ഭ​ട​നും കൊ​ല്ല​പ്പെ​ട്ടു.

ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു ക​ട​ന്ന അ​ജ്ഞാ​ത​നാ​യ അ​ക്ര​മി ശ​ർ​മ​യു​ടെ നേ​ർ​ക്ക്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ കി​ശ്​​ത്വ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ശ​ക്​​തി പ​ഥ​ക്​ പ​റ​ഞ്ഞു.

ശ​ർ​മ​യു​ടെ ​സ്വ​കാ​ര്യ സു​ര​ക്ഷ ഗാ​ർ​ഡ്​ ആ​യ ര​ജീ​ന്ദ​റി​​െൻറ ആ​യു​ധം ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്ത​ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. ശ​ർ​മ​യെ ജ​മ്മു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.

Tags:    
News Summary - Terror attack in Kashmir -RSS leader killed - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.