രാമ നവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ അക്രമം, വാഹനങ്ങൾക്ക് തീയിട്ടു; കടുത്ത നടപടിയെന്ന് മമത

കൊൽക്കത്ത: രാമ നവമി ആഘോഷങ്ങൾക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയിൽ അക്രമം. അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. കടകൾക്ക് നേരെ കല്ലേറുണ്ടായി. പൊലീസ് വാഹനങ്ങളും തകർത്തു.

അതേസമയം, അക്രമികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകി. ഹൗറയിൽ കലാപ നിയന്ത്രണ സേനയെയും വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

അക്രമത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല. കലാപകാരികളെ രാജ്യത്തിന്റെ ശത്രുവായി കണക്കാക്കുന്നു. എല്ലാവരും അവരവരുടെ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം -മമത മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Tension erupts during Ram Navami procession in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.