Posted On
date_range Updated On
date_range മയക്കു മരുന്ന് കേസിൽ തെലുഗു നടി പിടിയിൽ
മുംബൈ: മയക്കുമരുന്ന് കേസിൽ തെലുഗു നടിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഭയന്തറിലെ ഹോട്ടൽ മുറിയിൽനിന്ന് പിടികൂടിയ ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച രാത്രി ബാന്ദ്രയിൽനിന്ന് 400 ഗ്രാം മെഫഡ്രോണുമായി ചാന്ദ് മുഹമ്മദ് ശൈഖ് എന്നയാളെ എൻ.സി.ബി പിടികൂടിയിരുന്നു. ഭയന്തറിലെ സയീദ് ശൈഖിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ മൊഴിനൽകി.
സയീദിനു വേണ്ടി ഭയന്തറിലെ ദി ക്രൗൺ ബിസിനസ് ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നടി പിടിയിലായത്. സയീദിെൻറ മുറിയിലായിരുന്നു നടി. സയീദിനെ പിടികൂടാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.