ഹൈദരാബാദ്: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണ സംഖ്യ 42ആയി ഉയർന്നു. 31 മൃതദേഹങ്ങൾ അപകട സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
മുഖ്യമന്ത്രി രേവന്ത് റെഡി അപകട സ്ഥലം രാവിലെ സന്ദർശിക്കും. തെലങ്കാനയിലെ പശമൈലാരത്തിലുള്ള സിഗാച്ചി കെമിക്കൽ പ്ലാന്‍റ് തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. അപകട സമയത്ത് 90 ജീവനക്കാർ പ്ലാന്‍റിലുണ്ടായിരുന്നു എന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ആളുകൽ 100 മീറ്റർവരെ തെറിച്ചു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.