ന്യൂഡൽഹി: നീറ്റ് യു.ജി 2026 പുനഃപരീക്ഷക്ക് മുന്നോടിയായി ഇന്ത്യയിൽ ടെലഗ്രാം ആപ്പിന് താൽക്കാലികമായി നിയന്ത്രണം. ജനപ്രിയ ആപ്പിന് ഈമാസം 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കാനിരിക്കെയാണ് നിയന്ത്രണം. ജൂൺ 30 വരെ ഇന്ത്യയിൽ മെസേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനും സർക്കാർ പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റേതാണ് നടപടി. നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ശുപാർശ അനുസരിച്ച് കേന്ദ്രസർക്കാർ നടപടി.
നടപടിയെ എൻ.ടി.എ സ്വാഗതം ചെയ്തു. തട്ടിപ്പ് ശൃംഖലകൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിനും മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികളെ വഞ്ചിക്കുന്നതിനും പ്ലാറ്റ്‌ഫോമിനെ ചൂഷണം ചെയ്യുന്നത് തടയാനാണ് നടപടിയെന്ന് എൻ.ടി.എ പറഞ്ഞു.
കഴിഞ്ഞ തവണ ചോദ്യപ്പേപ്പർ ചോർന്നതും ടെലഗ്രാമിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇതിന്‍റെ പകർപ്പ് ലഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.