എസ്.ഐ.ആറിൽ യൂടേൺ അടിച്ച ഗ്യാനേഷ് കുമാർ

ന്യൂ​ഡ​​ൽ​​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​വും പൗ​ര​സ​മൂ​ഹ സം​ഘ​ട​ന​ക​ളും ത​ന്റെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് രാ​ജി​ക്കാ​യി തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഒ​ടു​വി​ൽ ഫോം ​ആ​റി​ൽ സ​മ്പൂ​ർ​ണ യൂ​ടേ​ൺ അ​ടി​ച്ചു.

എ​സ്.​ഐ.​ആ​റി​ൽ നി​ന്ന് അ​ന്യാ​യ​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​യ ശേ​ഷം, അ​വ​രോ​ട് 18 വ​യ​സ്സ് തി​ക​ഞ്ഞ പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള ഫോം ​ആ​റ് നി​യ​മ​വി​രു​ദ്ധ​മാ​യി പൂ​രി​പ്പി​ക്കാ​ൻ പ​റ​ഞ്ഞ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന കാ​ര്യം പ​ര​സ്യ​മാ​യ​പ്പോ​ഴാ​ണ് ഗ്യാ​നേ​ഷി​ന്റെ ഫു​ൾ യൂ ​ടേ​ൺ.

ഒ​ടു​ക്ക​ത്തെ യൂ​ടേ​ൺ

പാ​ർ​ല​മെ​ന്റ് അ​റി​യാ​തെ ഫോം ​ആ​റി​ൽ സ്വ​ന്തം നി​ല​ക്ക് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ, അ​പേ​ക്ഷ​ക​ന്റെ മാ​താ​പി​താ​ക്ക​ളോ മു​ത്ത​ച്ഛ​നോ മു​ത്ത​ശ്ശി​യോ 2000ക​ളി​ലെ പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന (എ​സ്.​ഐ.​ആ​ർ) പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ത്ത​വ​രെ അ​പേ​ക്ഷ തു​ട​ർ​ന്ന് പൂ​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി വി​ല​ക്കു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​ത്രി അ​തും തി​രു​ത്തി​യ ഗ്യാ​നേ​ഷ് കു​മാ​ർ ഫോം-​ആ​റ് എ​സ്.​ഐ.​ആ​റി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന സ്ഥി​തി​യി​ൽ പു​ന:​സ്ഥാ​പി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​തെ​ര​​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ​ക്ക് സ​ർ​ക്കു​ല​റ​യ​ച്ചു. ഇ​തോ​ടെ ക​മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സി​ങ് സ​ന്ധു, വി​വേ​ക് ജോ​ഷി എ​ന്നി​വ​ർ ത​ന്നോ​ട് വി​യോ​ജി​ച്ച എ​ല്ലാ വി​ഷ​യ​ത്തി​ലും ഗ്യാ​നേ​ഷ് കു​മാ​ർ പി​ൻ​വാ​ങ്ങി.

നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി

പു​തി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​മാ​ണ് ഫോം ​ആ​റ്. ഇ​ത് 1960ലെ ​വോ​ട്ട​ർ പ​ട്ടി​ക ര​ജി​സ്ട്രേ​ഷ​ൻ ച​ട്ട പ്ര​കാ​ര​മു​ള്ള നി​യ​മ​പ​ര​മാ​യ ഫോം ​ആ​യ​തി​നാ​ൽ അ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ. എ​ന്നാ​ൽ, അ​ത് മ​റി​ക​ട​ന്നാ​ണ് അ​പേ​ക്ഷ​ക​ന്റെ മാ​താ​പി​താ​ക്ക​ളോ മു​ത്ത​ച്ഛ​ൻ-​മു​ത്ത​ശ്ശി​മാ​രോ 2000ക​ളി​ലെ എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം ഗ്യാ​നേ​ഷ് സ്വ​ന്തം നി​ല​ക്ക് ഉ​ൾ​​പ്പെ​ടു​ത്തി​യ​ത്. ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​തെ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ സോ​ഫ്റ്റ് വെ​യ​ർ ക്ര​മീ​ക​രി​ച്ചു.

ക​മീ​ഷ​ന്റെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം തു​ട​ക്ക​ത്തി​ൽ ത​ന്നെ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​സ്.​ഐ.​ആ​ർ പ്ര​ഖ്യാ​പ​നം ഫോം ​ആ​റി​ൽ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ര​ണ്ടു​ത​വ​ണ ഒ.​ടി.​പി​യും ഇ-​സി​ഗ്നേ​ച്ച​റും ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി ഒ​രി​ക്ക​ൽ മാ​ത്രം മ​തി​യാ​കു​മെ​ന്നാ​യി​രു​ന്നു ക​മീ​ഷ​ന്റെ ന്യാ​യീ​ക​ര​ണം.

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​നം വെ​ട്ടി​ലാ​ക്കി

നി​യ​മ​ഭേ​ദ​ഗ​തി അ​നി​വാ​ര്യ​മാ​ണെ​ന്ന് 2026 മേ​യ് 16ന് ​ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​രും രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. എ​ന്നി​ട്ടും ഭൂ​രി​പ​ക്ഷ നി​ല​പാ​ട് മാ​നി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ച​ട്ട​വും ലം​ഘി​ച്ച ഗ്യാ​നേ​ഷ് ജൂ​ലൈ​യി​ൽ ഈ ​ചോ​ദ്യം ഓ​ൺ​ലൈ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തോ​ടെ ആ​ഗ​സ്റ്റി​ൽ ര​ണ്ടാ​മ​ത്തെ ക​മീ​ഷ​ണ​ർ ഈ ​മാ​റ്റ​ത്തെ ‘അ​ന​ധി​കൃ​തം/​നി​യ​മ​വി​രു​ദ്ധം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​ക്ടോ​ബ​ർ 12ന് ​ഭേ​ദ​ഗ​തി ചെ​യ്ത ഫോം ​ആ​റ് ത​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ത​ള്ളി​യി​ട്ടി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഗ്യാ​നേ​ഷ് വെ​ട്ടി​ലാ​യി. ഒ​ക്ടോ​ബ​ർ 21ന് ​എ​സ്.​ഐ.​ആ​ർ പ്ര​ഖ്യാ​പ​ന​ത്തെ പ്ര​ത്യേ​ക രേ​ഖ​യാ​ക്കി മാ​റ്റി​യ​തോ​​ടെ ആ​റാ​ഴ്ച​ക്കി​ട​യി​ലെ മൂ​ന്നാ​മ​ത്തെ യൂ​ടേ​ൺ ആ​യി.

ഗ്യാ​നേ​ഷി​ന്റെ മ​റ്റു യൂ​ടേ​ണു​ക​ൾ

യോ​ഗ​ങ്ങ​ൾ, വി​ദേ​ശ​യാ​ത്ര​ക​ൾ, ഐ.​ടി പ​ദ്ധ​തി​ക​ൾ: ക​മീ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ അ​ജ​ണ്ട​യും മി​നി​റ്റ്സും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും പു​തി​യ ഐ.​ടി സം​വി​ധാ​ന​ങ്ങ​ൾ​ക്കും ക​മീ​ഷ​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

ഇ.​സി.​ഐ നെ​റ്റ് ഓ​ഡി​റ്റ്: ഐ.​ഐ.​ടി ബോം​ബെ​യി​ലെ​യും ഐ.​ഐ.​എ​സ്.​സി​യി​ലെ​യും വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ക്ടോ​ബ​റി​ൽ രൂ​പ​വ​ത്ക​രി​ച്ച സ​മി​തി ഇ.​സി.​ഐ നെ​റ്റി​ന്റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കും.

ഫീ​ൽ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​ധി​കാ​രം: ഓ​രോ വോ​ട്ട​ർ പ​ട്ടി​ക​ക്കും നി​യ​മ​പ​ര​മാ​യി ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ(​ഇ.​ആ​ർ.​ഒ)​മാ​ർ​ക്ക് ഇ​പ്പോ​ൾ ‘യു​ക്തി​സ​ഹ​മാ​യ പൊ​രു​ത്ത​ക്കേ​ടു​ക​ൾ’ സം​ബ​ന്ധി​ച്ച് സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാം.

ഗോ​വ​യി​ലെ 97 വോ​ട്ട​ർ​മാ​ർ: പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​കൂ​ല​മാ​യി തീ​രു​മാ​നി​ച്ച 97 ഗോ​വ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ നീ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ ഇ.​സി.​ഐ നെ​റ്റി​ൽ സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് 88 പേ​രെ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി.

Tags:    
News Summary - u turn by gyaneshkumar on SIR form 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.