വിസ പ്രക്രിയ ലളിതമാക്കുന്നു: 13 വിഭാഗങ്ങളെ ഒമ്പതാക്കും
ന്യൂഡൽഹി: വിസാ അപേക്ഷക്കുള്ള പ്രക്രിയ ലളിതമാക്കാനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. പ്രധാനപ്പെട്ട വിസാ വിഭാഗങ്ങളുടെ എണ്ണം 13ൽ നിന്ന് ഒമ്പതാക്കി കുറക്കാനും, അപേക്ഷാ ഫോമുകൾ 70 ശതമാനത്തോളം വെട്ടിച്ചുരുക്കാനുമാണ് തീരുമാനം. 2019ലെ വിസാ മാനുവലിന്റെ സമഗ്രമായ പുനഃപരിശോധനയുടെ ഭാഗമായി പല അധ്യായങ്ങളിലും അനുബന്ധങ്ങളിലും ഭേദഗതികൾ വരുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ഭേദഗതികൾ അവതരിപ്പിക്കാൻ ആഗസ്റ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. വിസാ സംവിധാനം യുക്തിസഹമാക്കാനും ലളിതമാക്കാനുമാണ് തീരുമാനം എടുത്തത്. പ്രധാന വിസാ വിഭാഗങ്ങൾ 13ൽനിന്ന് ഒമ്പതായും, ഉപവിഭാഗങ്ങൾ 49ൽ നിന്ന് 23 ആയും വെട്ടിച്ചുരുക്കും. ഫോമുകളിൽ പൂരിപ്പിക്കേണ്ട കോളങ്ങൾ 70 ശതമാനവും ഒഴിവാക്കും. അമിതവും ആവർത്തിക്കുന്നതുമായ കോളങ്ങൾ ഒഴിവാക്കുമ്പോൾ അപേക്ഷകർക്ക് ഉപയോഗിക്കാൻ വളരെ എളുപ്പമാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആഗോള മാനദണ്ഡങ്ങളുമായി ഇണങ്ങുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.